രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 66,732 കേസുകളും 816 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 71,20,538ഉം മരണം 109,150മായി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 85 ശതമാനത്തിലേക്ക് എത്തി. 61,49,535 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. 71,559 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. തമിഴ്‌നാടിനേയും കര്‍ണാടകയേയും ആന്ധ്രയേയുമെല്ലാം പിന്തള്ളി കേരളം രണ്ടാമതെത്തി. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണ നിരക്ക് കുറഞ്ഞ് തന്നെയാണുള്ളത്
കേസും 75 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ഇന്നലെ 96401 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഇതിനകം 40,349 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയില്‍ 6224, കര്‍ണാടകയില്‍ 9966, തമിഴ്‌നാട്ടില്‍ 10252, ഉത്തര്‍പ്രദേശില്‍ 6394, ഡല്‍ഹിയില്‍ 5769, ബംഗാളില്‍ 5622, ഒഡീയില്‍ 1022, തെലുങ്കാനയില്‍ 1228, രാജസ്ഥാനില്‍ 1650, മധ്യപ്രദേശില്‍ 2624, ചത്തീസ്ഗഢില്‍ 1259, ഗുജറാത്തില്‍ 3556, കേരളത്തില്‍ 1003 എന്നിങ്ങനെയാണ് മരണ നിരക്ക്