കോണ്‍ഗ്രസ് ദേശീയ വക്താവും തെന്നിന്ത്യന്‍ നടിയുമായ ഖുഷ്ബു പാർട്ടി വിട്ടു.

National

കോണ്‍ഗ്രസ് ദേശീയ വക്താവും തെന്നിന്ത്യന്‍ നടിയുമായ ഖുഷ്ബു പാർട്ടി വിട്ടു. കോൺഗ്രസ് അദ്ധ്യക്ഷ  സോണിയാഗാന്ധിക്ക് രാജിക്കത്ത് അയച്ചു. ഇതിന് പിന്നാലെ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്തു നിന്നും നീക്കിയതായി പാര്‍ട്ടി അറിയിച്ചു.2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് താന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും, തന്നെപ്പോലുള്ളവരെ തഴയുകയുമാണ്.ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതിലും പാര്‍ട്ടിയെയും രാജ്യത്തിനെയും സേവിക്കാന്‍ അവസരം നല്‍കിയതിലും നന്ദി അറിയിക്കുന്നതായി ഖുശ്ബു രാജിക്കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *