രാജ്യത്ത് മെയിൽ, എക്‌സ്പ്രസ് ട്രയിനുകളിലും നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയെ അതിവേഗ റെയില്‍ ശൃംഖലയായി ഉയര്‍ത്തുവാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് നീക്കം. പൂര്‍ണമായും ശീതീകരിച്ച ട്രെയിനുകളായിരിക്കും ഈ വിഭാഗത്തില്‍ സര്‍വീസ് നടത്തുക130-160 വേഗതയിൽ ഓടുന്ന ഹൈസ്പീഡ് ട്രെയിനുകളിൽ നിന്നാണ് ആദ്യം നോൺ എ.സി കോച്ചുകൾ മാറ്റുക. ഘട്ടം ഘട്ടമായി മറ്റ് ട്രെയിനുകളിൽ നിന്നും നോൺ എസി കോച്ചുകൾ ഉപേക്ഷിക്കും. കൂടുതൽ ട്രെയിനുകൾ ഹൈസ്പീഡ് ട്രെയിനുകളാക്കാനും റെയിൽവേ തീരുമാനിച്ചു. സെമി ഹൈസ്പീഡ് ട്രെയനിൽ നന്നും താമസിയാതെ നോൺ എ.സി ഇല്ലാതാകും.നോൺ എ.സി കോച്ചുകൾ ഇല്ലാതാകുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിൽ ചാർഡ് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും ചാർജ് ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.എന്നാല്‍ 110 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കുന്നതും മെയില്‍ – എക്സ്പ്രസ് വിഭാഗങ്ങളില്‍ പെടുന്നതുമായ ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ അടക്കമുള്ളവ തുടരുമെന്നും റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് റെയില്‍വെ വ്യക്തമാക്കുന്നു.
മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ ഇതിന് ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ ആവശ്യമാണ്. എസി കോച്ചുകള്‍ ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്. ഹംസഫര്‍ ട്രെയിനുകളിലെ എ.സി – 3 ചെയര്‍ കാറുകള്‍ക്ക് തുല്യമായിരിക്കും പുതിയ എ സി കോച്ചുകള്‍.അതേസമയം ട്രെയിന്‍ ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന നിലയിലാവും. പുതിയ മാറ്റത്തോടെ യാത്രാസൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും അതോടൊപ്പം യാത്രക്ക് വേണ്ടിവരുന്ന സമയം കുറയുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു. അതിവേഗത്തില്‍ ട്രെയിനുകള്‍ സുരക്ഷിതമായി സര്‍വീസ് നടത്തുന്നതിന് പാതകള്‍ ഉള്‍പ്പെടെ നവീകരിക്കാനാണ് നീക്കം.