മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഡ്രൈവർ അത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യപാനിയായിരുന്ന ഇയാൾ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് കുറച്ച് നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച രാരീഷിന്‍റെ നില തൃപ്തികരമാണ്.
