ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരക പ്രധാനികൾ; പട്ടിക പുറത്തുവിട്ട് ബിജെപി

National

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കയ്യകലത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ചൂടിലും ആവേശത്തിലുമാണ് സംസ്ഥാനം കുറച്ചു നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിലെ മുൻനിര താരപ്രചാരകരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ഭാരതീയ ജനത പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ തന്നെയാണ് പട്ടികയിലെ പ്രധാനികൾ.കൂടാതെ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, രവിശങ്കർ പ്രസാദ്, ഗിരിരാജ് സിംഗ്, മനോജ് തിവാരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, ജാർഖണ്ഡ് ഉപമുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരും പ്രചാരണത്തിനായി രംഗത്തെത്തും. ബിജെപി- ജെഡിയു സഖ്യമാണ് തെരഞ്ഞെടുപ്പ് അങ്കത്തിനായി കളത്തിലിറങ്ങുന്നത്. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനാണ് ബിഹാറിന്റെ തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിരിക്കുന്നത്.അതേസമയം, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സച്ചിൻ പൈലറ്റ്, രൺദീപ് സിംഗ് സുർജേവാല എന്നിവരെ പ്രചാരണത്തിനായി കോൺഗ്രസ് കളത്തിലിറക്കും. മഹാസഖ്യത്തിനായി കനയ്യ കുമാറും ഐഷി ഘോഷും പ്രചാരണത്തിന് എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *