ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിവില്ലാത്തതാണ് പെട്ടെന്നുള്ള മരണത്തിനും രോഗങ്ങള്‍ക്കും കാരണമാകുന്നത്. അതിനാൽ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യത്തിന് പരിഗണന നല്‍കി പുതിയ പദ്ധതികള്‍ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കഴിഞ്ഞ മൂന്നര മാസത്തിനിടയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ 14 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 388 ജീവനക്കാര്‍ വിവിധ രോഗങ്ങളാല്‍ മരണപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കും മറ്റുള്ള ജില്ലകളില്‍ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് മെഡിക്കല്‍ ചെക്കപ്പും നടത്തുന്നതിന് വേണ്ടി 29 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഏറ്റവുമധികം ഡിപ്പോയും ജീവനക്കാരും ഉള്ളത് തിരുവനന്തപുരത്താണ്. അതുകൊണ്ട് തന്നെ ഇവിടെ മെഡിക്കൽ ചെക്കപ്പിനായി മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം ക്ലാസ്സും മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പുകള്‍ നടത്താനുമാണ് ഇപ്പോള്‍ ആലോചിക്കുന്നത്.