സ്വാമിത്വ പദ്ധതിയുടെ ഭാഗമായി പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി തുടക്കം കുറിച്ചു. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ നീക്കമായിരിക്കും ഇതെന്നും ഇതിലൂടെ ഗ്രാമീണര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ സാമ്പത്തിക ആസ്തിയായി കണക്കാക്കാനും ലോണ്‍ അടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള വഴി തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഒരു ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം. ഇതിനുപിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ നേരിട്ട് വിതരണം ചെയ്യും. ആറ് സംസ്ഥാനങ്ങളിലുള്ള 763 ഗ്രാമങ്ങള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.