അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. കീഴ്‌ക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ മൂന്ന് പേരുടെയും അറസ്റ്റ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഭാഗ്യലക്ഷ്മിയും, ദിയ സനയും, ശ്രീലക്ഷ്മി അറക്കലും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് ഇപ്പോള്‍ പൊലീസെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ പൊലീസ് നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുള്ളത്. ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു.വിജയ് പി നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാഗ്യലക്ഷമി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയിരുന്നു. ഇത് നിലനില്‍ക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. വിജയ് പി നായരുടെ ലാപ്ടോപ്പും മൊബൈലും അവര്‍ പൊലീസിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.