പാട്ന: ചൈബാസ ട്രഷറി കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആർ.ജെ.ഡി)അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈകോടതിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. എന്നാൽ ദുംക ട്രഷറി കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ലാലു ജയിൽ തന്നെ തുടരും. 72 കാരനായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് കഴിയുന്നത്.ലാലു പ്രസാദ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ 950 കോടിയുടെ കാലിത്തീറ്റ അഴിമതി കേസുമായി ബന്ധപ്പെട്ട് 1992-93 കാലഘട്ടത്തിൽ ചൈബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ അധികമായി പിന്‍വലിച്ചതാണ് കേസ്. കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് അഞ്ച് വര്‍ഷം തടവ് അനുഭവിച്ചു.