മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ 10 കോടി രൂപയുടെ ഉപകരണങ്ങൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകാൻ തീരുമാനം. മുസ്ലിം ലീഗിന്റെ സഹായം അഭ്യർത്ഥിച്ച് മലപ്പുറം ജില്ലയിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടികയും അതിന് ആവശ്യമായി വരുന്ന തുകയും വിശദീകരിച്ചു കൊണ്ടുള്ള അപേക്ഷ ജില്ലാ കലക്ടർ നേരത്തെ നൽകിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ജില്ലയിലെ എം.എൽ.എമാരും ജനപ്രതിനിധികളും ഓൺലൈനിൽ യോഗം ചേർന്നാണ് 10 കോടി രൂപ നൽകാൻ തീരുമാനിച്ചത്. ‘അതിജീവനം- കോവിഡ് മോചനത്തിന് മുസ്ലിം ലീഗ് കൈത്താങ്ങ്’ എന്ന ശീർഷകത്തിൽ പ്രത്യേക ക്യാമ്പയിന്‍ നടത്തി പണം നല്‍കുമെന്നാണ് ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞത്.
