കേരള കോൺഗ്രസ്സ് ജോസ്.കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണിപ്രവേശനം അടുത്തിരിക്കെ പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് അറിയിച്ച് എന്‍സിപി. ഒരു രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത പാടെ നിഷേധിച്ച മാണി സി കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യം ഉടക്കി നിന്നിരുന്ന സിപിഐ അയഞ്ഞപ്പോള്‍ അനുനയിപ്പിക്കല്‍ ദുഷ്കരമാക്കി എന്‍സിപി കടുംപിടുത്തം തുടങ്ങിയിരിക്കുകയാണ്.
അതേസമയം ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന. നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായിഎന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
സ്വന്തം തട്ടകമായ കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിച്ചിട്ടുണ്ട് എന്നാണ് സൂചനകൾ. പാലാ സീറ്റിലും ജോസ് കെ മാണി വിഭാഗത്തിന് ഒരു കണ്ണുണ്ട്. രാജ്യസഭ സീറ്റ് മാണി സി കാപ്പന് വിട്ടു നല്‍കി പാലാ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാൽ ഇത് പാടെ നിഷേധിക്കുകയാണ് മാണി. സി കാപ്പനും എൻസിപിയും. പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടനല്‍കാതെ എൻസിപി വ്യക്തമാക്കി