രാജ്യത്ത് അരി കയറ്റുമതി ചെയ്യുന്നതിൽ ഈ വർഷം 42 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി. 99 ലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്ന് കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തത്. ബസുമതി ഇനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും ഇന്ത്യ അയയ്ക്കുന്നുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് സാധാരണയായി ഇന്ത്യയില്‍ നിന്ന് അരി കൂടുതലായി കയറ്റി അയയ്ക്കുന്നത്.
അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്‌ലാന്‍ഡില്‍ ഈ വര്‍ഷം തുടക്കത്തിലുണ്ടായ വരള്‍ച്ച നെല്‍കൃഷിയെ കാര്യമായി ബാധിച്ചതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. ഇത് 20 വർഷത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കാണെന്നാണ് വിലയിരുത്തൽ.