അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വംശീയവാദിയാണെന്നും യുഎസ് പ്രസിഡന്റ് ആവാന്‍ യോഗ്യതയില്ലാത്ത ആളാണെന്നും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ഡൊണാൾഡ് ട്രമ്പിനെതിരെ രൂക്ഷമായ വിമർശനമാണ് മിഷേൽ നടത്തിയത്. അമേരിക്കയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസാരിക്കവെയാണ് ട്രംപിന് നേരെയുള്ള വിമർശനം.
