മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജിന്റെ പരാതിയില്‍ സൈബര്‍ പൊലീസാണ് കേസെടുത്തു.

Kerala Thiruvananthapuram

യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന പരാതിയില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജിന്റെ പരാതിയില്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ശ്രീലക്ഷ്മി അശ്ലീല സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിച്ച് സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യൂട്യൂബ് ചാനലുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *