റഷ്യയില്‍ നിന്നും അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. രണ്ട് ഡസന്‍ ടാങ്കുകളാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ നിയന്ത്രണ രേഖയിലെ ഉയരം കൂടിയ പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിന് പരിമിതികൾ ഏറെയുണ്ട്. ഭരണകൂടുതലാണ് പരിമിതികൾ സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ റഷ്യയുടെ പക്കൽ നിന്നും നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള സ്പ്രൂട്ട് എസ്.ഡി.എം1 യുദ്ധ ടാങ്ക് വാങ്ങുകയെന്നതാണ് ഇന്ത്യയുടെ പദ്ധതി.എന്നാൽ, റഷ്യയുമായുള്ള കരാർ യാഥാർഥ്യമാകുന്നതിനു മുൻപ് ഇന്ത്യയിൽ തന്നെ പരീക്ഷണങ്ങൾ നടത്തുന്നതിന് ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരങ്ങൾ. 24 ടാങ്കുകളാകും ഇന്ത്യ ആദ്യഘട്ടത്തില്‍ വാങ്ങുക. ഏകദേശം 500 കോടി രൂപയുടേതാകും ഇടപാടെന്നാണ് വിവരം. റഷ്യ- ഇന്ത്യ സര്‍ക്കാര്‍ തലത്തിലുള്ള കരാറാകും ഇക്കാര്യത്തില്‍ ഉണ്ടാവുക.