കൽപ്പറ്റഃ ഡിവൈഎഫ്ഐ തൃശൂർ ചൊവ്വന്നൂർ മേഖലാ ജോ. സെക്രട്ടറി സനൂപിനെ ആർഎസ്എസ്-ബിജെപി ക്രിമിനലുകൾ അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് കരിദിനമായി ആചരിച്ചു. യൂണിറ്റുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ അർധരാത്രിയാണ് ബിജെപി ക്രിമിനലുകൾ സനൂപിനെ കൊലചെയ്യുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്ന് ചൊവ്വന്നൂർ മേഖലാ കമ്മിറ്റിക്കായിരുന്നു. ജീവൻ നഷ്ട്ടപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പും കർമ്മ നിരതനായിരുന്നു സനൂപ്. ഈ സമയത്താണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന നാല് പ്രവർത്തകർക്കും വെട്ടേറ്റു. സനൂപിന് പുറമേ ഒരാൾകൂടി ഗുരുതരാവസ്ഥയിലാണ്.
വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തി ഒരു മാസം കഴിയുമ്പോഴാണ് ഈ കൊലപാതകം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും പദ്ധതിയുടെ ഭാഗമാണിത്. മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയത്തെ ആയുധങ്ങളാൽ ഇല്ലാതാക്കാമെന്ന ചിന്തയുടെ ഭാഗമായാണ് ബിജെപി-ആർഎസ്എസ്, കോൺഗ്രസ് ക്രിമിനലുകൾ തുടരെ കൊലപാതകങ്ങൾ നടത്തുന്നത്. അക്രമവും കൊലപാതകവും നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഈ അസാധാരണമായ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ കേരളം മുന്നോട്ട് പോകുമ്പോൾ കൊലക്കത്തിയുമായി ജീവനെടുക്കാൻ തുനിയുന്ന ബിജെപി-ആർഎസ്എസ് സംസ്കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ബിജെപി ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി പ്രകോപനം സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ്. ഇത്തരം പ്രകോപനങ്ങളിൽ പ്രവർത്തകർ വീണുപോകരുത്. ആർഎസ്എസ്-ബിജെപിയുടെ പൈശാചിക മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കണം. നാടിൻറെ സമാധാനം തകർക്കുന്ന ബിജെപി-ആർഎസ്എസ്, കോൺഗ്രസ് പ്രവർത്തകർ ആയുധം താഴെവയ്ക്കാൻ തയ്യാറാകണം.
കരിദിനത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.