വയനാട് സ്വദേശി ഷിഹാൻ ചാക്കോ കെ.ജെ.ക്ക് ആധുനിക കരാട്ടെയുടെ അന്താരാഷ്ട്ര അംഗീകാരം

Health Kerala Wayanad

മാനന്തവാടിഃവയനാട് സ്വദേശി ഷിഹാൻ ചാക്കോ കെ.ജെ.ക്ക് ആധുനിക കരാട്ടെയുടെ ജപ്പാൻ കേന്ദ്രീകൃത അന്താരാഷ്ട്ര അംഗീകാരം. വ്യായാമക്കുറവ് മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടും അനുഭവിച്ചു വരുന്നവർക്കു കോവിഡ്. നിയന്ത്രണ, നിവാരണ നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ ഘട്ടത്തിലും കരാട്ടെ പരിശീലനത്തിന് ഇടവേള വരുത്താതെ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മാനന്തവാടി സ്വദേശി ചാക്കോ മാഷ്‌ കരാട്ടെ തപസ്യയിലാണ്. രോഗപ്രതിരോധ ശേഷിയും, ആരോഗ്യവും, ആത്മവിശ്വാസവും ഉള്ള സമൂഹത്തെ വാർത്തെടുത്തു നാടിന്റെ നട്ടെല്ലുകളായി മാറുവാൻ യുവാക്കളെ പ്രാപ്തരാക്കുന്ന നിരന്തര ശ്രമത്തിലാണ് ഇദ്ദേഹം. അതിനിടയിൽ നിരവധി അംഗീകാരങ്ങൾ ചാക്കോ മാഷെ തേടി വന്നിട്ടുണ്ട്. ഒടുവിൽ പുതിയൊരു അന്തരാഷ്ട്ര അംഗീകാരം കൂടി ലഭിച്ച സന്തോഷത്തിലാണ്. അലസത വിട്ടുണരുക, പരിശീലിക്കുക ജീവിത വിജയം നേടുക ഇതാണ് ചാക്കോ മാഷിന്റെ പ്രഖ്യാപിത സന്ദേശം. കാരാത്തെ സ്കൂളായ -FUNAKOSHI SHOTOKAN KARATE അസോസിയേഷൻ INDIA യ്ക്ക് ഷോട്ടോക്കാൻ കാരത്തെയുടെ സ്ഥാപകനായ മാസ്റ്റർ ഗിച്ചിൻ ഫുനാകോ ഷിയുടെ നാലാം തലമുറയിൽപ്പെട്ട living legend in shotokan karate എന്ന് അറിയപ്പെടുന്ന ജപ്പാൻ മാസ്റ്റർ. Kancho. Kenneth Funakoshi (10th degree black belt) സ്ഥാപിച്ച ലോക പ്രസിദ്ധമായ ഫു നാഘോഷി ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ(premier) ന്റെ അംഗീകാരമാണ് ചാക്കോ മാഷെ തേടിയെത്തിയിരിക്കുന്നത് .ചീഫ് ഇൻസ്‌ട്രക്റ്റർ ഷിഹാൻ. Kyle Funakoshi 9th dan black belt ന്റെ അനുമതിയോടെ നാഷണൽ ചീഫ് ഇൻസ്‌ട്രക്ടർ ആയി ഷിഹാൻ Chacko kj 7th dan black belt. ക്ലാസുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലാണിപ്പോൾ വയനാട് സ്വദേശിനി ഒളിമ്പ്യൻ ഒ.പി.ജെയ്ഷയെ പോലുള്ള പ്രഗത്ഭരായ ആയിരക്കണക്കിന് ശിഷ്യ സമ്പത്തുള്ള അൻപത്തെട്ടുകാരൻ ചാക്കോ മാഷിന് നിലവിൽ പത്തോളം കരാട്ടെ സ്കൂളുകളുമുണ്ട്.
ഭാര്യഃ ലൈസമ്മ. അമല,അജയ്,ആനന്ദ് എന്നിവർ മക്കളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *