കാത്തിരിപ്പിന് വിരാമം;ചുരം ബദല്‍ തുരങ്കപാതാ പദ്ധതി ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചു.

Kerala Wayanad

കല്‍പ്പറ്റ:നീണ്ട കാത്തിരിപ്പിനൊടുവില്‍ വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ തുരങ്കപാത യാഥാര്‍ത്ഥ്യമാവുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കുന്നത്. പദ്ധതിയുടെ പ്രോജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതും വികസനം യാഥാര്‍ത്ഥ്യമാക്കുന്നതുമാണ് തുരങ്കപാത പദ്ധതി. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര നിലവില്‍ സമയനഷ്ടം ഉണ്ടാക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *