വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്

Health International

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് ഹാര്‍വേ ജെ ആള്‍ട്ടര്‍ ജോലിചെയ്തുവരുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേല്‍ ഹൗട്ടണ്‍ കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലും ചാള്‍സ് എം. റൈസ് അമേരിക്കയിലെ റോക്കെഫെല്ലര്‍ സര്‍വകലാശാലയിലും ഗവേഷകരാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളെ കണ്ടെത്തിയിരുന്നെങ്കിലും രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധ അജ്ഞാതമായി തുടരുകയായിരുന്നു. ഈ ഗവേഷകര്‍ നടത്തിയ മൗലികമായ കണ്ടെത്തലുകള്‍ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിയുന്നതിനും പരിശോധനാ മാര്‍ഗങ്ങളും മരുന്നുകളും കണ്ടെത്തുന്നതിനും നിര്‍ണായകമായി.
സ്വര്‍ണ മെഡലും 1,118,000 യുഎസ് ഡോളറും ആണ് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *