കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ‘എന്റെ കെഎസ്ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഈ മാസം ആറിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കും.
ഇതോടൊപ്പം തന്നെ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ കെഎസ്ആര്‍ടിസി ജനതാ സര്‍വീസ് ലോഗോ, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ് ലോഗോ എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.