ഐ.പി.എല്‍ 13ാം സീസണിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് മികച്ച തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ്. 33 റണ്‍സുമായി കെ.എല്‍ രാഹുലും 4 റണ്‍സുമായി മന്ദീപ് സിംഗുമാണ് ക്രീസില്‍. 19 ബോളില്‍ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. പിയൂഷ് ചൗളയ്ക്കാണ് വിക്കറ്റ്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം, ജിമ്മി നീഷം എന്നിവര്‍ക്ക് പകരം മന്ദീപ് സിംഗ്, ഹര്‍മന്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ടീമില്‍ ഇടംനേടി. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ഇരുടീമിനും ഈ മത്സരം ജീവമരണ പോരാട്ടമാണ്.