യുവതിയുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ സീരിയൽ നടനും ഡോക്ടറും അടക്കം മൂന്നുപേർ അറസ്റ്റിൽ

Kerala

യുവതിയുടെ ഫോട്ടോയിൽ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ സീരിയൽ നടനും ഡോക്ടറും അടക്കം മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍, വ്യാജ സിംകാര്‍ഡ് എടുത്ത് നല്‍കിയ മൊബൈൽ കട ഉടമ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്

വർക്കല സ്വദേശിയായ വീട്ടമ്മയാണ് പരാതി നൽകിയത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. അറസ്റ്റിലായ ഡോക്ടർ വീട്ടമ്മയുടെ ബന്ധു കൂടിയാണ്. ഇയാളാണ് കേസിലെ ഒന്നാം പ്രതി

Leave a Reply

Your email address will not be published. Required fields are marked *