• കമ്പനി വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ടയർ വലിപ്പത്തിന് ഇണങ്ങുന്ന അലോയ് വീലുകൾ ഉപയോഗിക്കുന്നവരിൽ നിന്നു പിഴ ഈടാക്കില്ല. വാഹനത്തിന്റെ ബോഡിയിൽ നിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന അലോയ് വീലുകൾ, ടയറുകൾ എന്നിവ അപകട സാധ്യതയുണ്ടാക്കും. ഇത് അനുവദനീയമല്ല. ഇതിനു പിഴ ഈടാക്കും.
• വാഹനം തിരിച്ചറിയാത്ത വിധത്തിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിനും കാഴ്ച മറയുന്ന വിധത്തിൽ പേരുകൾ എഴുതുന്നതിനും അനുവാദമില്ല. കാഴ്ച മറയാത്ത വിധം രൂപങ്ങൾ, പേരുകൾ എന്നിവ വാഹനത്തിൽ എഴുതുന്നതിനു പിഴ ഈടാക്കാറില്ല.
• വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ 25 മീറ്റർ അകലെ നിന്നു തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലുള്ള നമ്പർ പ്ലേറ്റുകളാണ് അഭികാമ്യം. നമ്പർ പ്ലേറ്റിൽ ഉപയോഗിക്കുന്ന അക്കം / അക്ഷരം എന്നിവയ്ക്ക് 65 മില്ലിമീറ്റർ ഉയരവും 10 മില്ലിമീറ്റർ ഘനവും വേണം. അക്ഷരങ്ങൾ/അക്കങ്ങൾ തമ്മിൽ 10 മില്ലിമീറ്റർ അകലവും വേണം. ഇരുചക്ര വാഹനങ്ങൾക്ക് ഇത് യഥാക്രമം 30 / 5 / 5 മില്ലിമീറ്ററാണ്. നമ്പർ പ്ലേറ്റുകളിൽ മറ്റ് അടയാളങ്ങളോ രൂപമോ പതിക്കുന്നതു നിയമവിരുദ്ധമാണ്.
‘പരിശോധന കർശനമാക്കിയതോടെ 37% വാഹനാപകടങ്ങൾ കുറഞ്ഞു. വ്യാജ വാർത്തകൾ കണ്ട് ആശങ്കപ്പെടേണ്ടതില്ല. അന്യായമായി പിഴ ചുമത്തിയെന്ന തോന്നലുള്ളവർക്ക് ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തെ ബന്ധപ്പെടാം.