ഇന്ത്യയിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

Health National

ഇന്ത്യയിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 1,00,842 പേർ മരിച്ചതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയലം വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്കു മുന്നിൽ. യുഎസിൽ 2,07,791 പേരും ബ്രസീലിൽ 1,44,680 പേരും മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് രോഗികൾ 64,73,544 ആയി. നിലവിൽ 9, 44,996 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 75628 പേർ രോ​ഗമുക്തി നേടി. 54,27,706 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *