ബാബ്‌രി മസ്ജിദ് വിധിയിലെ നീതിനിഷേധത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ‘ഇൻ ജസ്‌റ്റിസ്‌’പ്രതിഷേധം

Palakkad

പാലക്കാട്ഃ  ബാബ്‌റി മസ്ജിദ് വിധിയിലെ നീതിനിഷേധത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ‘ഇൻ ജസ്‌റ്റിസ്‌’എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു. മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയാണ് ഈ വിധി. ബാബ്‌റി മസ്ജിദ് കേസ് അട്ടിമറിച്ചത് കോൺഗ്രസാണ്. “കോൺഗ്രസിനും ബിജെപിക്കും മാപ്പില്ല’ എന്ന സന്ദേശമുയർത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലക്കാർഡുകൾ ഉയർത്തി യൂണിറ്റ് കേന്ദ്രങ്ങളിലായിരുന്നു ക്യാമ്പയിൻ. പാലക്കാട്‌ നഗരത്തിൽ ജില്ലാസെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു. കെ ജി അനീഷ് അധ്യക്ഷനായി.  അഡ്വ. ജിഞ്ചു ജോസ് സ്വാഗതവും  കെ ശിവദാസ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *