ന്യൂഡൽഹി: കോവിഡ് ബാധിച്ചാൽ ആദ്യം
പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ
കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ
സെക്രട്ടറി അനുപം ഹസക്ക് കോവിഡ് സ്
ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അനുപം
ഹസയെ കൊൽക്കത്തയിലെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗവിവരം
ഇദ്ദേഹം തന്നെ സമൂഹമാധ്യമത്തിലൂടെ
അറിയിക്കുകയായിരുന്നു.
ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ
അനുപം ഹസ സൗത്ത് 24 പർഗാനാസ്
ജില്ലയിൽ പാർട്ടി യോഗത്തിൽ പങ്കെടുത്ത
ശേഷം മാധ്യമങ്ങളോട്
സംസാരിക്കവേയായിരുന്നു വിവാദ പരാമർശം.
തുടർന്ന് അനുപം ഹസക്കെതിരെ പൊലീസ്
കേസെടുത്തിരുന്നു.
