ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. 9,40,705 ആളുകളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 83.5 ശതമാനം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു. നിലവിൽ 52,73,202 പേർ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.
അതേ സമയം കോവിഡ് രോഗബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്. ഇന്നലെ മാത്രം 1,181 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ മരണം 98,678 ആയി.