സ്കൂൾപഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നതെന്ന് വെളിപ്പെടുത്തി പ്രിയദർശൻ

General

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം  മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 26ന് എത്തേണ്ടിയിരുന്ന ചിത്രത്തിൻ്റെ റിലീസ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നീണ്ടിരിക്കുകയാണ്. ഇപ്പോഴിതാ
സ്കൂൾപഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ.

വൈദേശികരോട് യുദ്ധംചെയ്യുന്ന, കടലിൽ ജാലവിദ്യ കാണിക്കുന്ന വീരയോദ്ധാവിന്റെ ചിത്രം കുട്ടിക്കാലം മുതൽക്കുതന്നെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, പൂർണമായൊരു കഥ എവിടെയും കണ്ടില്ല. പഴയകാലം പുനഃസൃഷ്ടിച്ച് സിനിമ ഒരുക്കുമ്പോൾ ഒരുപാടുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വേഷവിധാനവും ഭാഷയുമെല്ലാം ഏറെ ചർച്ചചെയ്ത് തീരുമാനിച്ചതാണ്.കേരളത്തിലങ്ങളോളമിങ്ങോളമുള്ള മലയാളികൾക്ക് മനസ്സിലാകുന്ന ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മരക്കാരുടെ വേഷത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അക്കാലത്തെ മലബാറിലെ പുരുഷൻമാരുടെ പൊതുവേഷം കൈലിമുണ്ടാണെന്ന് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *