കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. കർഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള കർഷകരുടെ നീക്കം. പഞ്ചാബില്‍ അമൃത്സർ അടക്കം 5 ഇടങ്ങളില്‍ ട്രെയിന്‍ തടയും. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയില്‍ തടയും. അംബാല – ഹിസാർ ഹൈവേ ഗതാഗതവും തടസപ്പെടുത്തും.
