തമിഴ്‌നാട് സർക്കാർ കൂടുതൽ ഇളവുകളിലേക്ക്

കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിലെ ഒൻപതും അതിനു മുകളിലുള്ള ക്ലാസുകളും കോളേജുകളും നവംബർ 16 മുതൽ വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് തമിഴ്‌നാട് സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചു.50 ശതമാനം ഇരിപ്പിടവുമായി തിയേറ്ററുകൾക്കും നവംബർ 10 മുതൽ തുറക്കാൻ അനുവാദമുണ്ട്. മൃഗശാലകൾ, അമ്യൂസ്‌മെന്റ്, എന്റർടൈൻമെന്റ് പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയും നവംബർ 10 മുതൽ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. മാർച്ച് മുതൽ നിലവിലുള്ള ലോക്ക്ഡൗണിനാണ് സർക്കാർ ഇളവ് നൽകുന്നത്.നവംബർ 16 മുതൽ മത, സമുദായ, സാംസ്കാരിക സമ്മേളനങ്ങൾ അനുവദിക്കും. […]

Continue Reading

റോഡിലൂടെ ഓടിച്ചുവരുന്ന കാര്‍ ചിറകുവിരിച്ച് പറന്നുപൊങ്ങിയത് മിനുട്ടുകള്‍ക്കുള്ളിലാണ്.

പറക്കുംകാറിന്റെ പരീക്ഷണം നടത്തി സ്ലൊവേക്യന്‍ കമ്പനി ക്ലീന്‍ വിഷന്‍. റോഡിലൂടെ ഓടിച്ചുവരുന്ന കാര്‍ ചിറകുവിരിച്ച് പറന്നുപൊങ്ങിയത് മിനുട്ടുകള്‍ക്കുള്ളിലാണ്. ഹ്യൂണ്ടായ് അടക്കമുള്ള ലോകത്തെ പല കമ്പനികളും പറക്കും കാര്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ സ്ലൊവേക്യന്‍ കമ്പനി ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. അടുത്ത വര്‍ഷം വില്‍പ്പനക്കെത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് കമ്പനിയുള്ളത്.

Continue Reading

ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു.

നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതിയുടെ ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ തുടങ്ങി ജില്ലയിലെ 66 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഓര്‍മത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. കേരള പിറവി ദിനത്തിലാണ് നിലവിലുള്ള ഭരണ സമിതിയുടെ ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിന് തുടക്കം കുറിക്കുന്നത്. ഓര്‍മത്തുരുത്ത് സ്ഥാപിക്കുന്നതിന് ആവശ്യമായ തൈകള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീട്ടില്‍ നിന്നു തന്നെ കൊണ്ടുവന്ന് നടുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി […]

Continue Reading

ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ഇനി ഇക്കാര്യം ശ്രദ്ധിക്കണം

തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് അപകടത്തിലേക്കായിരിക്കും നമ്മെ നയിക്കുന്നത്. അശ്രദ്ധമായി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി പല തരത്തിലുള്ള തട്ടിപ്പിനും നാം ഇരകളാകാം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ വഴി സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന ലിങ്കുകള്‍, ഇമെയില്‍ സോഷ്യല്‍ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. മൊബൈല്‍ […]

Continue Reading

വയനാട്ടിലെ ഏക മെഡിക്കൽ കോളേജായ ഡിഎം വിംസിലേക്ക് കെ.എസ്ആർ.ടി.സി.

മേപ്പാടി : ജില്ലയിലെ ഏക മെഡിക്കൽ കോളേജ് ആയ ഡിഎം വിംസിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ഓരോ മണിക്കൂർ ഇടവിട്ട് സർവ്വീസ് ആരംഭിച്ച് കെ.എസ്ആർ.ടി.സി രോഗികൾക്കൊപ്പം. കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ അൺലിമിറ്റഡ് ജനത സർവ്വീസ് ആണ് ഇത്തരത്തിൽ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ നിന്ന് സർവ്വീസ് ആരംഭിച്ചത്. ആയതിന്റെ ഔദ്യോഗിക ഉത്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ബഹു. കൽപ്പറ്റ എംഎൽ എ സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് ട്രസ്‌റ്റി യു ബഷീർ അധ്യക്ഷത […]

Continue Reading

‘എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു’

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി മന്യ. വാര്‍ത്തയ്ക്ക് കമന്റ് ചെയ്താണ് മന്യയുടെ പ്രതികരണം. നടന്‍ ദിലീപിനെ കുറിച്ച് മന്യ നടത്തിയൊരു പ്രസ്താവനയായിരുന്നു വാര്‍ത്തയായത്. ”എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു” എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാര്‍ത്ത.ഈ വാര്‍ത്തയുടെ കമന്റിലൂടെയാണ് ഇത് വ്യാജമാണെന്ന് മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടും മന്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു.”ഈ വാര്‍ത്ത വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നവയുമാണ്. ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹുദൂര്‍ക്ക തമാശ പറയുമായിരുന്നു എന്നാണ് […]

Continue Reading

പള്ളിയുടെ സ്ഥലം സൗജന്യമായി ക്ഷേത്രത്തിലേക്ക് വഴി നിർമിക്കുന്നതിനായി വിട്ടുനൽകി

ക്ഷേത്രത്തിലേക്കുള്ള നടപ്പാതക്ക് സ്ഥലം വിട്ടു നൽകിയത് മഹല്ല് കമ്മറ്റി. പള്ളിയുടെ സ്ഥലം സൗജന്യമായാണ് ക്ഷേത്രത്തിലേക്ക് വഴി നിർമിക്കുന്നതിനായി വിട്ടുനൽകിയത്.മുതുവല്ലൂർ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയാണ് പള്ളി വക സ്ഥലത്തിലൂടെ യാഥാർഥ്യമായത്. ഒരു മീറ്ററിലധികം വീതിയിലാണ് 110 മീറ്റർ കോൺക്രീറ്റ് നടപ്പാത നിർമിച്ചിരിക്കുന്നത്. പരതക്കാട് ജുമുഅത്ത് പള്ളികമ്മറ്റി പഞ്ചായത്തിന് സ്ഥലം കൈമാറുകയും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നടപ്പാത നിർമ്മിക്കുകയുമായിരുന്നു.വഴി യാഥാർഥ്യമായതോടെ പ്രദേശത്തു തന്നെയുള്ള കോളനി വാസികൾക്കും ആശ്വാസമായി, ക്ഷേത്രത്തോട് ചേർന്നുള്ള കോളനിയിലേക്കും കൂടിയുള്ളതായി പുതിയ വഴി.

Continue Reading

‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’; പ്രശാന്ത് ഭൂഷണ്‍

മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്‌സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്.‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

Continue Reading

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം

കൊച്ചി: എസ്ബിഐ കാര്‍ഡും ഐആര്‍സിടിസിയും ചേര്‍ന്ന് റൂപേ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം. കാർഡ് വഴി ലഭിച്ച റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചാണ് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക. ഐആര്‍സിടിസി സൈറ്റില്‍ കയറി റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്താണ് ഉപയോക്താക്കൾക്ക് സൗജന്യ ടിക്കറ്റുകള്‍ നേടാനാകുക.ഐആർ‌സി‌ടി‌സി എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡിന്റെ മറ്റ് സവിശേഷതകൾ 2021 മാർച്ച് 31 വരെ കാർഡിന് അപേക്ഷിക്കുന്നവരിൽനിന്ന് അംഗത്വ ഫീസ് ഈടാക്കില്ല

Continue Reading