വെള്ളമുണ്ട: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൾ സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അതിന്റെ 2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.
7ലക്ഷം രൂപ ചെലവിലാണ് സ്കൂൾ സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മറ്റൊന്ന് 5 ലക്ഷം രൂപ ചെലവിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയാണ്.
ചടങ്ങിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്‍കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് സ്വാഗതം ആശംസിച്ചു.
സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി പി കെ സുധ,മുൻ ഹെഡ്മാസ്റ്റർ എം മമ്മുമാസ്‍റ്റർ,ശ്രീമതി സുനിൽജ മുനീർ,പി എം മമ്മൂട്ടി,ശ്രീ ഭാസ്കരൻ,ശ്രീ എൽദോസ് സി എം ,ശ്രീ പ്രസാദ് വി കെ എന്നിവർ ആശസകൾ നേർന്നു. ശ്രീ രാജേഷ് കെ ആർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.