ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ് പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന കാര്യം അധികൃതര്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കായി 50 കോടിയില്‍പ്പരം രൂപ ചെലവഴിച്ചതായി യുപിഎസ്‌സി കോടതിയെ ബോധിപ്പിച്ചു.
