ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്. 2019ല്‍ സ്ത്രീകള്‍ക്കെതിരെ ദിവസേന 87 പീഡന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാഷണൽ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണിത്.
2019ല്‍ ആകെ 4,05,861 പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 7.3 ശതമാനം കൂടുതലാണ് 2018ല്‍ നിന്നും 2019ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 3,78,236 കേസുകളാണ് 2018ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ പീഡന കേസായി രജിസ്റ്റര്‍ ചെയ്തത് 33,356 കേസുകളാണ്. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള 1.48 ലക്ഷം അതിക്രമ കേസുകളാണ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.