ലോകത്തെ ഏറ്റവും മോശം പ്രകടനം നടത്തുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും പ്രശ്‌നം പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക ഉത്തേജനം അപര്യാപ്തമാണെന്നും നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി.
എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ രാജ്യത്ത് വളർച്ചയുടെ പുനരുജ്ജീവനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് -19 പകർച്ചവ്യാധി ബാധിക്കുന്നതിന് മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരുന്നെന്ന് ഒരു വെർച്വൽ പരിപാടിയിൽ സംസാരിച്ച ബാനർജി പറഞ്ഞു. 2021 ലെ സാമ്പത്തിക വളർച്ച ഈ വർഷത്തേക്കാൾ മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക ഉത്തേജനം പര്യാപ്തമാണെന്ന് തോന്നുന്നില്ല എന്ന് നിലവിൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) പ്രൊഫസറായ അഭിജിത് ബാനർജി പറഞ്ഞു.