സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

General

തിരുവനന്തപുരം• സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 672. 130 ആരോഗ്യ പ്രവർത്തകർ. 52,755 സാംപിൾ പരിശോധിച്ചു. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്.
സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *