മിനിറ്റുകൾക്കുള്ളിൽ കോവിഡ് -19 പരിശോധന ഫലം ലഭിക്കുന്ന സംവിധാനം

General

ജനീവ: മിനിറ്റുകൾക്കുള്ളിൽ കോവിഡ് -19
പരിശോധന ഫലം ലഭിക്കുന്ന സംവിധാനം
വികസ്വര-അവികസിത രാജ്യങ്ങൾക്ക് ഏറെ
സഹായകരമാവുമെന്ന് ലോകാരോഗ്യ
സംഘടന. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്
ഏറെ പ്രതീക്ഷ നൽകുന്നതാണ് ഡബ്ലു.എച്ച്
.ഒയുടെ പുതിയ നടപടി.
ആരോഗ്യ പ്രവർത്തകരും ലബോറട്ടറികളും
കുറവുള്ള രാജ്യങ്ങളിൽ കോവിഡ് പരിശോധന
അഞ്ച് ഡോളർ ചെലവിൽ
നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
മരുന്ന് നിർമാതാക്കളായ അബോട്ടും എസ്.ഡി
ബയോസെൻസറും ചാരിറ്റബിൾ ബിൽ,
മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവരുമായി
സഹകരിച്ച് ആറ് മാസത്തിനുള്ളിൽ 120
ദശലക്ഷം പരിശോധനകൾ നടത്താൻ
കരാറായിട്ടുണ്ട്.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇത്
നാഴികക്കല്ലായാണ് ലോകാരോഗ്യ സംഘടന
വിശേഷിപ്പിക്കുന്നത്. പുതിയതും
ഉപയോഗിക്കാൻ സൗകര്യപ്രദവുമായി
പരിശോധന സംവിധാനം വഴി 15-30
മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുമെന്ന്
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ
ടെഡോസ് അദാനോം ഗൈബിയേസസ്
വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *