നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ് ടു എയർ മിസൈലായ ആകാശും അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്.ചൈനയുടെ സിൻജിയാങ്, ടിബറ്റൻ മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളെ തടുക്കാനാണ് ഇന്ത്യയും ഈ മിസൈലുകളെ പുറത്തിറക്കിയിരിക്കുന്നത്. പിഎൽഎയുടെ മിസൈലുകൾക്ക് 2000 കിലോമീറ്ററോളം ദൂരപരിധിയുണ്ടെങ്കിലും ഇന്ത്യയുടെ സൂപ്പർസോണിക് ബ്രഹ്മോസ്, സബ്സോണിക് നിർഭയ്, ആകാശ് എന്നിവ മതി അവയെ തടുക്കാനെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ടിബറ്റിലെയും സിൻജിയാങ്ങിലെയും വ്യോമതാവളങ്ങളെ ലക്ഷ്യമിടാനും ഇതു റെഡി ആണ്
