കേരളത്തിൽ കോവിഡ് വൈറസ് രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ തോതിലേക്കുള്ള വ്യാപനം ആശങ്കയെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
സാമൂഹിക അകലം പാലിക്കാത്തവർക്ക് നേരെ കർശന നടപടിയുണ്ടാകുമെന്നും സാമൂഹിക അകലം പാലിക്കാത്ത കട ഉടമകൾക്ക് നേരെയും നടപടി ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കടകളിൽ നിശ്ചിത അകലം പാലിക്കണം, കടകളിൽ നടത്തേണ്ട നിയന്ത്രണങ്ങൾ കടയുടമയുടെ ഉത്തരവാദിത്വമാണെന്നും ഇത് നിറവേറ്റിയില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. നിയന്ത്രണങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായിട്ടും മസ്ക് ധരിക്കാതെ നടക്കുന്നവരുണ്ടെന്നും ഇതാണ് പിഴ വർധിപ്പിക്കാൻ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.