സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

General

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 249 കേസുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

20 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 697 ആയി. നിലവില്‍ സംസ്ഥാനത്താകെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. തിങ്കളാഴ്ച 36,027 സാംപിളുകള്‍ പരിശോധിച്ചു. 3347 പേരാണ് രോഗമുക്തരായത്.

വിലയിരുത്തല്‍ യോഗം നേരത്തേ ആയതിനാല്‍ ഇന്നത്തെ കണക്കു പൂര്‍ണമായും ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനം മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. എന്നാല്‍ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും, മികച്ച പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും ഗുണഫമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികകളുടെ എണ്ണം വര്‍ധിച്ചതിനാനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. രോഗവ്യാപനം കുറച്ചാല്‍ മാത്രമേ മരണവും കുറയ്ക്കാന്‍ സാധിക്കൂ. ഇതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *