അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഇടം കിട്ടിയില്ല. ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളായി.
12 ഉപാധ്യക്ഷന്‍മാരും എട്ട് ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുള്ളത്. തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷനായി. പൂനം മഹാജനും പകരമാണ് തേജസ്വി സൂര്യയെ തിരഞ്ഞെടുത്തത്.
ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കിയിട്ടുണ്ട്. അനില്‍ ബലൂനി എംപിയാണ് മുഖ്യവക്താവ്. ബിഎല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും