ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

General

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇടതുപക്ഷ വേട്ട നടത്തുന്നു. ഇത് ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണ്. കോണ്‍ഗ്രസ് അതിന്റെ ഭാഗമാകുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ എ റഹിം ആരോപിച്ചു.

ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തിലെ കോണ്‍ഗ്രസ് മാറി. ഇടതുപക്ഷത്തിനെതിരായ കരുക്കള്‍ നീക്കുന്നത് ബിജെപിയും കോണ്‍ഗ്രസും കൂടിയാലോചിച്ചാണ്. ആരാണ് പരാതി നല്‍കേണ്ടതെന്ന് പരസ്പരം ആലോചിച്ചാണ് കൊടുക്കുന്നത്. ലൈഫ് മിഷനില്‍ അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ സിബിഐ കേസെടുത്തത് അസ്വഭാവികമായാണെന്നും എ എ റഹിം ആരോപിച്ചു.

അന്വേഷണ ഏജന്‍സികള്‍ സത്യസന്ധമായാണ് പരിശോധിക്കുന്നതെങ്കില്‍ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രേഖാമൂലമുള്ള പരാതി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് എ എ റഹീം ചോദിച്ചു. പരാതി ഫ്രീസറിലാണ്. വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജനസംഘടനകളുമായി ചേര്‍ന്ന് സമരം നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *