ന്യൂഡൽഹി: യോഗി സർക്കാറിന്റെ ഭരണകൂട
വേട്ടക്ക് ഇരയായപ്പോൾ നീതിക്കുവേണ്ടി കൂടെ
നിന്നതിന് മുസ്ലിം ലീഗിന് നന്ദി അറിയിക്കാൻ
ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ സന്ദർശിച്ച്
ഡോ. കഫീൽ ഖാൻ. തന്റെ പ്രശ്നങ്ങൾ
ഏറ്റെടുക്കുകയും പാർലമെൻറിൽ അടക്കം
ഉന്നയിക്കുകയും ചെയ്ത മുസ്ലിം ലീഗിനെ
ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന്
കഫീൽ ഖാൻ പറഞ്ഞതായി ഇ.ടി. മുഹമ്മദ്
ബഷീർ.
മോചനത്തിനായി ലീഗ് എം.പിമാർ രാഷ്ട്രപതിക്ക്അയച്ച കത്ത് കണ്ടപ്പോൾ താൻ
വികാരാധീനനായിപ്പോയെന്നും
തിരിച്ചുനൽകാനുള്ളത് പ്രാർഥനകൾ
മാത്രമാണെന്നും കഫീൽപറഞ്ഞതായി ഇ.ടി. മുഹമ്മദ്ബഷീർ എം.പിവ്യക്തമാക്കി.
