ബംഗളൂരു : കര്‍ണാടക നിയമസഭയില്‍ 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിലിരിക്കുന്നവരുമായ 60 ജനപ്രതിനിധികളാണ്
.സുരക്ഷയുറപ്പിക്കുന്നതിനായി സഭയ്ക്കുള്ളില്‍ ജനപ്രതിനിധികളുടെ സീറ്റുകള്‍ ഫൈബര്‍ ഗ്ലാസുകള്‍ കൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്. സ്പീക്കറുടെ നിര്‍ദേശമനുസരിച്ചാണ് നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ജനപ്രതിനിധികളെയും ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ നടന്ന കോവിഡ് പരിശോധനയിലാണ് ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍ അടക്കമുളളവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.