മേപ്പയ്യൂർ:പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ലോക് താന്ത്രിക് യുവജനതാദൾ മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധം സംസ്ഥാന സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി ഉദ്ഘാടനം ചെയ്തു. ആത്മമിത്രങ്ങളായ ചില കോർപറേറ്റുകൾക്ക് വേണ്ടി മോദി സർക്കാർ അവതരിപ്പിച്ച കാർഷിക ബിൽ കർഷകർക്ക് ആത്മാഹുതിയും ബഹുജനങ്ങൾക്ക് ഭക്ഷ്യക്ഷാമവും സമ്മാനിക്കുന്നതാണ്. പൊതുമേഖലയിലെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ, ഏറ്റവും വലിയ സ്വയം തൊഴിൽ മേഖലയായ കാർഷിക രംഗത്തേയും പൂർണമായും നശിപ്പിക്കുകയാണെന്നും നിഷാദ് പൊന്നങ്കണ്ടി പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.പി. ദാനിഷ് അധ്യക്ഷനായി. ജില്ല ജന. സെക്രട്ടറി സുനിൽ ഓടയിൽ, ബി.ടി. സുധീഷ് കുമാർ, പി.കെ. രതീഷ്, കെ.എം. പ്രതീഷ്, കെ. ലിഗേഷ്, ഒ. ഷിബിൻ രാജ്, എൻ.പി. ബിജു, എ.കെ. നിഖിൽ, ഇ.കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.