തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ. 5376 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മരണവും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കിലെത്തി.
20 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. 4424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 2591 പേർ രോഗ മുക്തരായി.
42786 പേർ നിലവിൽ ചികിത്സയിലുണ്ട്. ഉറവിടം അറിയാത്ത 640 കേസുകൾ ഇന്നുണ്ട്.രോഗ ബാധ സ്ഥിരീകരിച്ചവരിൽ 99 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 51200 സാമ്പികളുകൾ പരിശോധന നടത്തി.എല്ലാതരത്തിലും ആശങ്കയുളവാക്കുന്ന വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. പോസറ്റീവ് ആവുന്നവരിൽ പത്തുവയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും കൂടിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.