കല്‍പ്പറ്റ:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 3 ന് നടത്തുന്ന കോളജ്, ഹയര്‍ സെക്കന്ററി വിഭാഗം സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ ഫോറം www.keralaforest.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം wlw.quiz2020@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ സെപ്തംബര്‍ 30നകം അയക്കണം
