തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 412 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 87 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 19 മരണം ഇന്ന് സ്ഥിരീകരിച്ചു
ഇന്ന് 3007 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാംപിളുകള്‍ പരിശോധന നടത്തി. 40352 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നു.