മികച്ച ടെലിവിഷൻ സീരീസുകൾക്കുളള രാജ്യാന്തര പുരസ്കാരമായ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. ഒമ്പത് പുരസ്കാരങ്ങള്‍ നേടി വന്‍ കുതിപ്പാണ് ഷിറ്റ്സ് ക്രീക്ക് നടത്തിയത്. HBO സീരീസായ ,സക്സെഷൻ ഡ്രാമാ വിഭാഗത്തിലും കനേഡിയൻ സീരീസായ ഷിറ്റ്സ് ക്രീക്ക് കോമഡി വിഭാഗത്തിലും മികച്ച സീരീസിനുള്ള നേട്ടം കൈവരിച്ചു.സിബിസി ടെലിവിഷനാണ് ഷിറ്റ്സ് ക്രീക്ക് സംപ്രേഷണം ചെയ്തത്.
യൂഫോറിയയിലെ അഭിനയത്തിന് സെൻന്ദേയ മികച്ച നടിയായും, സക്സെഷനിലെ അഭിനയത്തിന് ജേർമി സ്ട്രോങ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ റജീന കിങ് ( വാച്ച് മെൻ)’ മാർക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീ നടന്മാർ. കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ രീതിയിലാണ് പുരസ്കാരങ്ങള്‍ അനൗൺസ് ചെയ്തത്