തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരനെയും എന്‍.ഐ.എ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണം കടത്തിയത് നയതന്ത്രബാഗേജുവഴി തന്നെയാണെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് വി.മുരളീധരന് സ്വീകരിച്ചത്.നയതന്ത്ര ബാഗേജുവഴിയല്ല സ്വര്‍ണ്ണം വന്നതെന്ന മുരളീധരന്റെ പ്രസ്താവന എത് സാഹചര്യത്തിലാണെന്നത് വ്യക്തത വരുത്തണമെന്നാണ് എന്‍.ഐ.എ നിലപാട്
