തൊഴില്‍ സമരങ്ങള്‍ തടയുന്നതിനും തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍. 300 പേര് വരെ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം ജീവനക്കാരെ പിരിച്ചുവിടാനും നിയമിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍.
